കേരള ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സുപ്രിംകോടതിയിലേക്ക് ? ; നാലു ജഡ്ജിമാരുടെ പേരുകള്‍ കൊളീജിയം ശുപാര്‍ശ ചെയ്തു

സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 30 ല്‍ നിന്നും 33 ആയി ഉയര്‍ത്താന്‍ ആഗസ്റ്റിലാണ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയത്
ജസ്റ്റിസ് ഋഷികേശ് റോയി
ജസ്റ്റിസ് ഋഷികേശ് റോയി

ന്യൂഡല്‍ഹി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സുപ്രിംകോടതിയിലേക്ക്. ജസ്റ്റിസ് ഋഷികേശ് റോയി അടക്കം നാലു ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ നല്‍കി. 

ഋഷികേശ് റോയിക്ക് പുറമെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്‍, കൃഷ്ണ മുരാരി, എസ് രവീന്ദ്രഭട്ട് എന്നിവരെയാണ് കൊളീജിയം സുപ്രിംകോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വി രാമസുബ്രഹ്മണ്യന്‍.

പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് കൃഷ്ണ മുരാരി. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 30 ല്‍ നിന്നും 33 ആയി ഉയര്‍ത്താന്‍ ആഗസ്റ്റിലാണ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ജഡ്ജിമാരെ കൊളീജിയം ശുപാര്‍ശ ചെയ്തത്. 

അതിനിടെ ജസ്റ്റിസ് അഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം ചീഫ് ജസ്റ്റിസിന് തിര്ച്ചയച്ചു. ഖുറേഷിയുടെ സ്താനക്കയറ്റം കൊളീജിയം വീണ്ടും പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ശുപാര്‍ശ മടക്കിയത്. മെയ് 10 നാണ് കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com