ജോസ് കെ മാണി പാലായില്‍ മത്സരിക്കരുത്; രാജിവെച്ച് യുപിഎയുടെ രാജ്യസഭാ സീറ്റ് കളയരുത്; സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് കൂട്ടായി തീരുമാനിക്കും; ജോസഫ് വാഴയ്ക്കന്‍

ജോസ് കെ മാണി പാലായില്‍ മത്സരിക്കുന്നതില്‍ വിയോജിപ്പ് അറിയിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍
ജോസ് കെ മാണി പാലായില്‍ മത്സരിക്കരുത്; രാജിവെച്ച് യുപിഎയുടെ രാജ്യസഭാ സീറ്റ് കളയരുത്; സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് കൂട്ടായി തീരുമാനിക്കും; ജോസഫ് വാഴയ്ക്കന്‍

കൊച്ചി: ജോസ് കെ മാണി പാലായില്‍ മത്സരിക്കുന്നതില്‍ വിയോജിപ്പ് അറിയിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. രാജ്യസഭാ സീറ്റ് രാജിവെച്ച് ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകരുതെന്നും വാഴയ്ക്കന്‍ പറഞ്ഞു.

ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചാല്‍ ഒരു സീറ്റ് യുപിഎയ്ക്ക് നഷ്ടമാകും. അഞ്ച് വര്‍ഷം ബാക്കിയുള്ളതിനാല്‍ ജോസ് കെ മാണി അത്തരമൊരു തീരുമാനമെടുക്കില്ലെന്നും വാഴയ്ക്കന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് യുഡിഎഫ് കൂട്ടായ തീരുമാനമെടുക്കുമെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

അതേസമയം പാലാ സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണണെന്ന് കേരളാ കോണ്‍്ഗ്രസിന്റെ വനിതാ വിഭാഗം ആവശ്യപ്പെട്ടു. പാലാ  സീറ്റ്ില്‍ കരിങ്കോഴയ്ക്കല്‍ തറവാട്ടിലെ ആരെങ്കിലുമാവണം സ്ഥാനാര്‍ത്ഥിയാകണമെന്നും വനിതാ വിഭാഗം അഭിപ്രായപ്പെട്ടു. 

അതേസമയം പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ജോസഫ് വിഭാഗവുമായി സമവായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ജോസ്.കെ.മാണി വ്യക്തമാക്കി. ഇതിനിടെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി.സി കാപ്പന്‍ പ്രചാരണം ആരംഭിച്ചു. യുഡിഎഫിലെ സ്ഥാനാര്‍ഥി തര്‍ക്കം പരിഹാരമില്ലാതെ നീളുകയാണ്. ജോസ് ജോസഫ് പക്ഷങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തര്‍ക്കം പരിഹരിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഇരുകൂട്ടരും പാലിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com