ട്രെയിന്‍ നിയന്ത്രണം ഇന്നും തുടരും; രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍; കൊങ്കണ്‍ പാതയില്‍ സമാന്തര റെയില്‍വേട്രാക്ക് വരുന്നു

മംഗളൂര്‍ കുലശേഖരയില്‍ മണ്ണിടിഞ്ഞുവീണ സ്ഥലത്താണ് സമാന്തരപാത നിര്‍മിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുന്നത്
ട്രെയിന്‍ നിയന്ത്രണം ഇന്നും തുടരും; രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍; കൊങ്കണ്‍ പാതയില്‍ സമാന്തര റെയില്‍വേട്രാക്ക് വരുന്നു

തിരുവനന്തപുരം; ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നിയന്ത്രണം. കൊച്ചുവേളി- ലോകമാന്യ തിലക് ഗരീബ്രഥ് എക്‌സ്പ്രസ് റദ്ദാക്കി. കൂടാതെ നിരവധി ട്രെയിനുകള്‍ വഴിമാറിയോടും. അതിനിടെ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ട കൊങ്കണ്‍പാതയില്‍ സമാന്തര റെയില്‍വേ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. 

മംഗളൂര്‍ കുലശേഖരയില്‍ മണ്ണിടിഞ്ഞുവീണ സ്ഥലത്താണ് സമാന്തരപാത നിര്‍മിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുന്നത്. 400 മീറ്ററിലാണ് താത്കാലിക പാത വരുന്നത്. പാതയുടെ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ റെയില്‍വേ സ്ഥലത്ത് എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സമാന്തര റെയില്‍ പാതയുടെ ജോലികള്‍ പുരോഗമിക്കുന്നത്. ജോലികള്‍ പൂര്‍ത്തിയാക്കി റെയില്‍പാത എന്ന് തുറക്കാനാകുമെന്ന ക്യാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ വ്യക്തത വരുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

മംഗളൂരുവിനും തിരുവനന്തപുരം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തും. മംഗളൂരു- തിരുവനന്തപുരം റിസര്‍വ്ഡ് പാസഞ്ചര്‍ പ്രത്യേക തീവണ്ടി വ്യാഴാഴ്ച വൈകീട്ട് 5.05ന് സര്‍വീസ് തുടങ്ങും. തിരുവനന്തപുരംമംഗളൂരു റിസര്‍വ്ഡ് പാസഞ്ചര്‍ പ്രത്യേക വണ്ടി വ്യാഴാഴ്ച വൈകീട്ട് 3.30ന് സര്‍വീസ് ആരംഭിക്കും.

ബുധനാഴ്ചത്തെ കൊച്ചുവേളിഅമൃത്‌സര്‍ എക്പ്രസ്, വ്യാഴാഴ്ചത്തെ തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്പ്രസ്, എറണാകുളംഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, കൊച്ചുവേളിലോകമാന്യ തിലക് എക്‌സ്പ്രസ്, തിരുവനന്തപുരംഡല്‍ഹി രാജധാനി എക്പ്രസ് എന്നിവ ഷൊര്‍ണൂര്‍, ജോലാര്‍പേട്ട, റെനിഗുണ്ട എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com