'ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവർത്തിക്കുന്നു'; മുല്ലപ്പളളിക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ ഡിജിപിക്ക് അനുമതി
By സമകാലികമലയാളം ഡെസ്‌ക് | Published: 30th August 2019 09:55 PM |
Last Updated: 30th August 2019 09:55 PM | A+A A- |

തിരുവനന്തപുരം: ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പ്രസ്താവനയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കാന്‍ അനുമതി. മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പാണ് ഡിജിപിക്കു അനുമതി നല്‍കിയത്.
പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്റെ പേരിലാണ് മുല്ലപ്പള്ളി ഡിജിപിയെ വിമർശിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു വിമർശനം.