താമസ സ്ഥലം പ്രശ്‌നമല്ല; ഇനി ഏത് ആര്‍ടിഒ ഓഫിസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th August 2019 04:55 AM |
Last Updated: 30th August 2019 04:55 AM | A+A A- |

തിരുവനന്തപുരം: അടുത്ത മാസം ഒന്നു മുതല്‍ വാഹന ഉടമയുടെ താമസ സ്ഥലം എവിടെയെന്നത് കണക്കിലെടുക്കാതെ സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫിസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി അനുസരിച്ചാണ് ഈ സൗകര്യം വരുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ടിഒ ഓഫിസ് പരിധിക്കുള്ളില്‍ സ്ഥിരമായോ താല്‍ക്കാലികമായോ താമസിക്കുന്നതിന്റെ രേഖ ഹാജരാക്കിയാലേ നിലവില്‍ വാഹനം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. നാടു വിട്ടു താമസിക്കുന്നവര്‍ രജിസ്‌ട്രേഷനു വാഹനം നാട്ടിലേക്കര കൊണ്ടുപോകണം. രജിസ്റ്റര്‍ ചെയ്യുന്ന ഓഫിസിനര കീഴിലെ റരജിസ്‌ട്രേഷന്‍ നമ്പറേ ഇപ്പോള്‍ അനുവദിക്കൂ.
ഏത് ഓഫിസില്‍ നിന്നും ഏതു ജില്ലയുടെ റജിസ്‌ട്രേഷന്‍ നമ്പറും സ്വന്തമാക്കാമെന്നതാണ് ഭേദഗതി. ഏറ്റവും ആവശ്യക്കാരുള്ള രജിസ്‌ട്രേഷന്‍ നമ്പറുകള്‍ (തിരുവനന്തപുരത്തെ കെഎല്‍ 01 പോലുള്ളവ) സ്വന്തമാക്കാന്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ അപേക്ഷിക്കുമെന്നതിനാല്‍, മേല്‍വിലാസത്തിലെ ആര്‍ടിഒ ഓഫിസിന് കീഴിലെ നമ്പര്‍ നല്‍കാനാണ് ആലോചന. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാളെ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.