മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം എറിഞ്ഞു: മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 30th August 2019 08:10 PM |
Last Updated: 30th August 2019 08:10 PM | A+A A- |
മലപ്പുറം: മതസ്പര്‍ധ വളര്‍ത്താന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം എറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തി നഗര്‍ വടക്കുംപുറം സികെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. മലപ്പുറം ജില്ലയിലെ വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്കാണ് ഇയാള്‍ മാലിന്യം വലിച്ചെറിഞ്ഞത്.
ഓഗസ്റ്റ് 26ന് രാത്രി ഒന്‍പത് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്ര പരിസരത്തേക്ക് ഇയാള്‍ മനുഷ്യ വിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയായിരുന്നു. ക്ഷേത്രത്തില്‍ നാഗപൂജ ചെയ്യുന്ന ചിത്രകൂടവും ബ്രഹ്മരക്ഷസിന്റെ പൂജ വിഗ്രഹവും അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് മതസ്പര്‍ധ ഉണ്ടാക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.