മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കും: പനീര്‍സെല്‍വം
By സമകാലികമലയാളം ഡെസ്‌ക് | Published: 30th August 2019 05:48 AM |
Last Updated: 30th August 2019 05:50 AM | A+A A- |

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിന് മുന്നോടിയായി ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. കൃഷി ആവശ്യത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തേക്കടിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാകുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു. കൃഷി ആവശ്യത്തിനായി സെക്കന്‍ഡില്‍ 300 ഘനയടി വെളളമാണ് തമിഴ്‌നാട്ടിലേക്കൊഴുക്കുന്നത്.