കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിഞ്ഞു; മാര്‍ ആന്റണി കരിയില്‍ എറണാകുളം - അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്

എറണാകുളം- അങ്കമാലി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപായി മാര്‍ ആന്റണി കരിയിലിനെ നിയമിക്കാന്‍ സിറോ മലബാര്‍ സിനഡ് യോഗം തീരുമാനിച്ചു
കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിഞ്ഞു; മാര്‍ ആന്റണി കരിയില്‍ എറണാകുളം - അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്

കൊച്ചി:എറണാകുളം- അങ്കമാലി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപായി മാര്‍ ആന്റണി കരിയിലിനെ നിയമിക്കാന്‍ സിറോ മലബാര്‍ സിനഡ് യോഗം തീരുമാനിച്ചു. സ്വതന്ത്ര ചുമതലയുളള മെത്രൊപ്പൊലീത്തയാകും മാര്‍ കരിയില്‍. മാണ്ഡ്യ രൂപത ബിഷപായ മാര്‍ കരിയിലിനാണ് ഇനി എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല. അതിരൂപതയുടെ ഭരണച്ചുമതല താത്കാലികമായി വഹിച്ചിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിഞ്ഞു.

മാര്‍ കരിയില്‍ എറണാകുളം- അങ്കമാലി അതിരൂപതാംഗമാണ്. സിറോ മലബാര്‍ സിനഡ് തീരുമാനത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ  മാണ്ഡ്യ രൂപത ബിഷപായി നിയമിച്ചു. മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് സഹായമെത്രാനാകും. മാര്‍ വിന്‍സെന്റ് നെല്ലായിപറമ്പില്‍  ബിജ്‌നോര്‍ രൂപത ബിഷപാകും. 

എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ മാറ്റണം എന്നത് അടക്കമുളള വിഷയങ്ങളാണ് ഒരു വിഭാഗം വൈദികര്‍ സിനഡിന് മുന്‍പാകെ വച്ചിരുന്നത്.ഭൂമി ഇടപാട്, വ്യാജരേഖ കേസ് അടക്കമുളളവ ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊളളണമെന്ന ആവശ്യവും വൈദികര്‍ മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ തീരുമാനങ്ങള്‍ സ്വീകരിച്ചോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com