തൃശൂരില്‍ വിവിധയിടങ്ങളില്‍ ഭൂചലനം 

ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലുളള ശബ്ദവും കെട്ടിടങ്ങള്‍ക്ക് വിറയലും അനുഭവപ്പെട്ടു
തൃശൂരില്‍ വിവിധയിടങ്ങളില്‍ ഭൂചലനം 

തൃശൂര്‍:  തൃശൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നേരിയ ഭൂചലനം. വരവൂര്‍, ആറങ്ങോട്ടുകര, ദേശമംഗലം എന്നി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 

വ്യാഴാഴ്ച രാത്രി 9.35നാണ് സംഭവം. ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലുളള ശബ്ദവും കെട്ടിടങ്ങള്‍ക്ക് വിറയലും അനുഭവപ്പെട്ടു. രണ്ട് സെക്കന്‍ഡ് മാത്രമാണുണ്ടായത്. 

മഴ പെയ്യുന്നതിനാല്‍ ഇടിമുഴക്കമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. വാതിലുകള്‍ ഇളകുകയും പാത്രങ്ങള്‍ മറിഞ്ഞുവീഴുകയും ചെയ്തതോടെയാണ് ഭൂചലനമാണെന്ന് തിരിച്ചറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. ഭൂചലനത്തിന്റെ തീവ്രതയും പ്രഭവകേന്ദ്രവും വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com