പണം നല്‍കാത്തതിന് സുഹൃത്തിനെതിരേ ബലാത്സംഗം ചെയ്‌തെന്ന കള്ളപ്പരാതി നല്‍കി; പുരുഷന്മാരെ ഇങ്ങനെ പീഡിപ്പിക്കരുതെന്ന് വനിത കമ്മീഷന്‍

വനിത കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ യുവതി കുടുങ്ങുകയായിരുന്നു
പണം നല്‍കാത്തതിന് സുഹൃത്തിനെതിരേ ബലാത്സംഗം ചെയ്‌തെന്ന കള്ളപ്പരാതി നല്‍കി; പുരുഷന്മാരെ ഇങ്ങനെ പീഡിപ്പിക്കരുതെന്ന് വനിത കമ്മീഷന്‍

കൊച്ചി; പണം ചോദിച്ചിട്ട് നല്‍കാത്തതിന് സുഹൃത്തിനെതിരേ കള്ളപ്പരാതി നല്‍കി യുവതി. സുഹൃത്ത് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് വനിത കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ യുവതി കുടുങ്ങുകയായിരുന്നു. വ്യാഴാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് യുവാവ് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്. 

എന്നാല്‍ പണം തട്ടാനുള്ള ശ്രമമായിരുന്നു ഇതെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടു. യുവതിയും യുവാവും അടുപ്പത്തിലായിരുന്നു. യുവതി ഇടയ്ക്കിടയ്ക്ക് പണം ചോദിക്കുമെങ്കിലും അത് നല്‍കാന്‍ യുവാവ് തയാറായിരുന്നില്ല. ഇതില്‍ പ്രകോപിതയായാണ് യുവതി പരാതി നല്‍കിയത്. പുരുഷന്മാരെ വ്യാജ പരാതി നല്‍കി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. യുവതിയെ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എ.സി ജോസഫൈന്‍ ശാസിച്ച് വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com