യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; കൊച്ചി മെട്രോയില്‍ ഈ സേവനം സെപ്റ്റംബര്‍ 25 വരെ സൗജന്യം 

കൊച്ചി മെട്രോ സര്‍വീസ് തൈക്കൂടം വരെ നീട്ടുന്നതിനോടനുബന്ധിച്ച് എല്ലാ മെട്രോ സ്‌റ്റേഷനുകളിലും സെപ്റ്റംബര്‍ 25 വരെ യാത്രക്കാര്‍ക്കുളള പാര്‍ക്കിംഗ് സൗജന്യമാക്കി
യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; കൊച്ചി മെട്രോയില്‍ ഈ സേവനം സെപ്റ്റംബര്‍ 25 വരെ സൗജന്യം 

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് തൈക്കൂടം വരെ നീട്ടുന്നതിനോടനുബന്ധിച്ച് എല്ലാ മെട്രോ സ്‌റ്റേഷനുകളിലും സെപ്റ്റംബര്‍ 25 വരെ യാത്രക്കാര്‍ക്കുളള പാര്‍ക്കിംഗ് സൗജന്യമാക്കി.നിലവില്‍ പാര്‍ക്കിംഗിന് നിശ്ചിത നിരക്ക് ഈടാക്കുന്നുണ്ട്. 

മഹാരാജാസ്- തൈക്കൂടം പാതയില്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘത്തിന്റെ സുരക്ഷാ പരിശോധന ഇന്നും നാളെയുമായി നടക്കും.പുതുതായി സര്‍വീസ് ആരംഭിക്കുന്ന 5.6 കിലോമീറ്റര്‍ ദൂരത്തിനിടയിലെ അഞ്ച് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. 

ഈ ദൂരത്തിനിടയിലുളള തൂണുകളുടെ നിര്‍മാണം, ഗര്‍ഡറുകള്‍, ഇരുമ്പുപാലങ്ങള്‍ എന്നിവ പരിശോധിക്കുന്ന സംഘം ഇവയുടെ ഡിസൈനും വിലയിരുത്തും. ഇലക്ട്രിക് വിഭാഗത്തിലെ ലിഫ്റ്റ്, എസ്‌കലേറ്റര്‍, അഗ്നിശമനാ സംവിധാനങ്ങള്‍, എമര്‍ജന്‍സി ഡ്രിപ്പിംഗ് സ്വിച്ച്, എമര്‍ജന്‍സി ടെലഫോണ്‍ സംവിധാനങ്ങള്‍ എന്നിവയും പരിശോധന വിധേയമാക്കും. സുരക്ഷാ കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പുതിയ പാതയില്‍ സര്‍വീസ് ആരംഭിക്കാനാണ് കെഎംആര്‍എല്ലിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com