അങ്കത്തിനൊരുങ്ങി എല്‍ഡിഎഫ് ; മാണി സി കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st August 2019 11:24 AM |
Last Updated: 31st August 2019 11:24 AM | A+A A- |
ഫയല്‍ ചിത്രം
കോട്ടയം : പാല ഉപതെരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര്‍ ദില്‍ഷാദിന് മുമ്പാകെയാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സിപിഐ ജില്ലാ സി കെ ശശിധരന്‍ മറ്റ് ഇടതുനേതാക്കള്‍ തുടങ്ങിയവരും നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാവിലെ പാല നഗരത്തിലെത്തി ജനങ്ങളുടെ ആശീര്‍വാദം നേടിയ ശേഷമായിരുന്നു മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.
പാല സീറ്റ് ഇടതുമുന്നണിയില്‍ ഘടകകക്ഷിയായ എന്‍സിപിക്കാണ്. കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 5000 ലേക്ക് കുറയ്ക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞിരുന്നു. കൂടാതെ കേരള കോണ്‍ഗ്രസിലെ അനൈക്യവും ഇത്തവണ ഗുണകരമാകുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.