നെഹ്‌റു ട്രോഫി: നടുഭാഗം ചുണ്ടന് ഒന്നാം സ്ഥാനം, ചമ്പക്കുളം രണ്ടാമത്
By സമകാലികമലയാളം ഡെസ്‌ക് | Published: 31st August 2019 05:54 PM |
Last Updated: 31st August 2019 05:54 PM | A+A A- |

ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന് ഒന്നാംസ്ഥാനം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. യുബിസി കൈനകരിയാണ് ചമ്പക്കുളം ചുണ്ടന്‍ തുഴഞ്ഞത്.
ദേവദാസ് മൂന്നാം സ്ഥാനത്തും കാരിച്ചാല്‍ നാലാം സ്ഥാനത്തും എത്തി. മൊത്തം 79 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ 23 എണ്ണം ചുണ്ടന്‍ വള്ളങ്ങളായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് 67ാമത് വള്ളം കളി ഉദ്ഘാടനം ചെയ്തത്. ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു.