ക്ഷേത്ര പറമ്പില്‍ തഴച്ച് വളര്‍ന്ന് കഞ്ചാവ് ചെടികള്‍; ഞെട്ടി ഭാരവാഹികള്‍

ക്ഷേത്രപറമ്പില്‍ നിന്നും രണ്ട് കഞ്ചാവു ചെടികള്‍ കണ്ടെത്തി. പാറമേക്കാവ് ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ഇവ കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: ക്ഷേത്രപറമ്പില്‍ നിന്നും രണ്ട് കഞ്ചാവു ചെടികള്‍ കണ്ടെത്തി. പാറമേക്കാവ് ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ഇവ കണ്ടെത്തിയത്. ഈ ഭാഗത്ത് കാടു പിടിച്ച സ്ഥലത്തു നിന്നും ഉദ്ദേശം ഒമ്പത് (258 സെ.മി) അടിയും അഞ്ച് (168 സെ.മി) അടി ഉയരവുമുള്ള നിറയെ ശാഖകളുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

ഒന്നര ആള്‍ പൊക്കത്തിലുള്ള ചെടികള്‍ പൊന്തക്കാടിനുള്ളില്‍ തഴച്ചുവളരുകയായിരുന്നു. കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തോന്നിയ തൊഴിലാളികള്‍ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ എക്‌സൈസ് വകുപ്പിനെ വിവരം അറിയിച്ചു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.

കഞ്ചാവ് നട്ടുവളര്‍ത്തിയതായി തോന്നുന്നില്ലെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളില്‍ നിന്നും വളര്‍ന്നതാവാനുള്ള സാദ്ധ്യതയാണ് സംഘം വിലയിരുത്തുന്നത്. പറിച്ചെടുത്ത ചെടികള്‍ പിന്നീട് നശിപ്പിച്ചു. സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com