നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; സാക്ഷിയാകാന്‍ സച്ചിനും

നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്പുന്നമട കായലില്‍ നടക്കും. ഇഞ്ചോടിഞ്ച് വാശിയേറും മത്സരത്തിനൊരുങ്ങി ചുണ്ടന്‍ വള്ളങ്ങള്‍ തയാറായിക്കഴിഞ്ഞു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്പുന്നമട കായലില്‍ നടക്കും. ഇഞ്ചോടിഞ്ച് വാശിയേറും മത്സരത്തിനൊരുങ്ങി ചുണ്ടന്‍ വള്ളങ്ങള്‍ തയാറായിക്കഴിഞ്ഞു. നെഹ്‌റു ട്രോഫി ജലോത്സവത്തിനും പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗിനും (സിബിഎല്‍) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പം ലോകമെങ്ങുമുള്ള ആസ്വാദകര്‍ സാക്ഷികളാകും. പുന്നമടക്കായലില്‍ ഉച്ചയ്ക്ക് 2നു മുഖ്യമന്ത്രി പിണറായി വിജയന്‍ സിബിഎല്ലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നെഹ്‌റു ട്രോഫി ജലമേളയും ഉദ്ഘാടനം ചെയ്യും.

രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ ജലമേളയ്ക്കു തുടക്കമാകും. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2 വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും ഉദ്ഘാടനച്ചടങ്ങുകളും നടക്കും. ഉദ്ഘാടന ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. 4 മുതല്‍ 5 വരെ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com