'പന്നിയുമായി മല്ലയുദ്ധം ചെയ്യരുത്'; പരിഹാസവുമായി തരൂര്‍, മോദി സ്തുതി തര്‍ക്കം അതിരുവിടുന്നു?

'പന്നിയുമായി ഒരിക്കലും മല്ലയുദ്ധം ചെയ്യരുത്' എന്നാണ് തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
'പന്നിയുമായി മല്ലയുദ്ധം ചെയ്യരുത്'; പരിഹാസവുമായി തരൂര്‍, മോദി സ്തുതി തര്‍ക്കം അതിരുവിടുന്നു?

കൊച്ചി: മോദി സ്തുതിയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ രൂപപ്പെട്ട പോര് അവസാനിക്കുന്നില്ല തിരുവനന്തപുരം മണ്ഡലത്തില്‍ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്ത നേതാക്കളും ജയിച്ചിട്ടുണ്ടെന്ന മുരളീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി തരൂര്‍ രംഗത്തെത്തി. 'പന്നിയുമായി ഒരിക്കലും മല്ലയുദ്ധം ചെയ്യരുത്' എന്നാണ് തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

'പന്നിയുമായി ഒരിക്കലും മല്ലയുദ്ധം ചെയ്യരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചതാണ്. നിങ്ങളുടെ ദേഹത്ത് ചെളിയാകും, പക്ഷേ പന്നിക്ക് അത് ഇഷ്ടമാണ്' എന്ന ഉദ്ധരണിയാണ് തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി തരൂര്‍ രംഗത്തെത്തി. മോദി സ്തുതി അടഞ്ഞ അധ്യായമാണെന്നും ഇഷ്ടം തോന്നുന്ന ഉദ്ധരണികള്‍ മുന്‍പും പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നുമാണ് തരൂരിന്റെ വിശദീരണം. 

ശശി തരൂര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് കരുതിയത് കൊണ്ടാകും പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും എന്നാല്‍ താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും കെ മുരളധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി തരൂര്‍ രംഗത്ത് വന്നത്. 

തിരുവനന്തപുരം കോണ്‍ഗ്രസ് മണ്ഡലമാണ്. മോദിക്കെതിരായ വികാരമാണ് തരൂരിന്റെ വിജയിത്തിന് കാരണമായതെന്നും മുരളീധരന്‍ പറഞ്ഞു.
ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്ത കോണ്‍ഗ്രസ് നേതാവ് എ ചാള്‍സ് മൂന്നുതവണ ഇവിടെനിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ താന്‍ വിമര്‍ശിച്ചത് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷില്ല. കോണ്‍ഗ്രസിന് പുറത്തുപോയെങ്കിലും താന്‍ ബിജെപിയെ അനുകൂലിച്ച് സംസാരിച്ചിട്ടില്ലെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com