പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കും; പ്രശ്‌നങ്ങളെല്ലാം നാളെ പരിഹരിക്കും; ഉമ്മന്‍ ചാണ്ടി

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കും; പ്രശ്‌നങ്ങളെല്ലാം നാളെ പരിഹരിക്കും; ഉമ്മന്‍ ചാണ്ടി

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. പിജെ ജോസഫുമായും ജോസ് കെ മാണിയുമായി നാളെ ചര്‍ച്ച നടത്തും. പ്രശ്‌നങ്ങളെല്ലാം നാളെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം നാളെ ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. ചിഹ്നത്തിന്റെ കാര്യത്തിലടക്കം നാളെ ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. 

പാലായില്‍ ആര് മത്സരിക്കുമെന്ന കാര്യത്തിലൊരു സമവായമുണ്ടാക്കാനും ജോസ് കെ മാണി-  പിജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനും ഇന്ന് കോട്ടയത്ത് യുഡിഎഫ്  ഉപ സമിതി യോഗം ചേര്‍ന്നെങ്കിലും ഇരു വിഭാഗവും സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സ്ഥാനാര്‍ഥിയും ചിഹ്നവും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തു നിന്നുള്ള ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്.

നിഷാ ജോസ് കെ മാണിയുടെ പേരിന് തന്നെയാണ് സജീവ സാധ്യത. എന്നാല്‍ പിജെ ജോസഫിന്റെ നേതൃത്വം അംഗീകരിച്ചാല്‍ മാത്രം ചിഹ്നം നല്‍കിയാല്‍ മതിയെന്നാണ് ജോസഫ് വിഭാഗത്തിന്റെ പൊതു അഭിപ്രായം. അതില്ലെങ്കില്‍ രണ്ടില തരില്ലെന്നും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ താന്‍ പ്രഖ്യാപിക്കും എന്നുമാണ് ജോസഫിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com