പാലാരിവട്ടം മേല്‍പ്പാലം; പ്രതികളുമായി എത്താന്‍ വൈകി, ഒന്നര മണിക്കൂര്‍ കാത്തിരുന്ന് കോടതി

ടി ഒ സൂരജ്, മറ്റ് പ്രതികളായ ബെന്നി പോള്‍, സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍ എന്നിവരെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കുന്നത് വരെ ഒന്നര മണിക്കൂറിലേറെയാണ് ജഡ്ജി കാത്തിരുന്നത്
പാലാരിവട്ടം മേല്‍പ്പാലം; പ്രതികളുമായി എത്താന്‍ വൈകി, ഒന്നര മണിക്കൂര്‍ കാത്തിരുന്ന് കോടതി

മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരെ ഹാജരാക്കുന്നത് വരെ കോടതി സമയം കഴിഞ്ഞിട്ടും വിജിലന്‍സ് ജഡ്ജി കാത്തിരുന്നു. ടി ഒ സൂരജ്, മറ്റ് പ്രതികളായ ബെന്നി പോള്‍, സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍ എന്നിവരെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കുന്നത് വരെ ഒന്നര മണിക്കൂറിലേറെയാണ് ജഡ്ജി കാത്തിരുന്നത്. 

അഞ്ച് മണിക്ക് കോടതി പിരിഞ്ഞ് ജഡ്ജി കലാം പാഷ പോകാനൊരുങ്ങി. എന്നാല്‍, പ്രതികളുമായി വിജിലന്‍സ് സംഘം പുറപ്പെട്ടു എന്ന വിവരം ലഭിച്ചതോടെ ജഡ്ജി കോടതിയില്‍ തുടര്‍ന്നു. വൈദ്യപരിശോധനയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് പ്രതികളെ കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കോടതിയില്‍ തുടരാന്‍ ജഡ്ജി തീരുമാനിക്കുതയായിരുന്നു. ഒടുവില്‍ അഞ്ചരയോടെ വിജിലന്‍സ് സംഘം പ്രതികളുമായി കോടതിയില്‍ എത്തി. ജഡ്ജിയുടെ ചേംബറിലായിരിക്കും പ്രതികളെ ഹാജരാക്കുക എന്നാണ് ആദ്യം കരുതിയത് എങ്കിലും, ഓപ്പണ്‍ കോടതിയില്‍ തന്നെ കേസ് പരിഗണിച്ചു. കോടതി നടപടികള്‍ കഴിഞ്ഞ് ആറരയ്ക്കാണ് ജഡ്ജി മടങ്ങിയത്. പ്രതികളെ ഏഴ് മണിയോടെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് കൊണ്ടുപോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com