ബെഹ്‌റയെ എന്‍ഐഎ പുറത്താക്കിയത്; ഡിജിപി ആയതിന് ശേഷമുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം: കോണ്‍ഗ്രസ്

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാന നഷ്ടക്കേസ് നല്‍കാന്‍ അനുമതി തേടിയ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍.
ബെഹ്‌റയെ എന്‍ഐഎ പുറത്താക്കിയത്; ഡിജിപി ആയതിന് ശേഷമുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം: കോണ്‍ഗ്രസ്

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാന നഷ്ടക്കേസ് നല്‍കാന്‍ അനുമതി തേടിയ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ഡിജിപിയുടെ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് രൂക്ഷ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ എന്‍ഐഎ പുറത്താക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചു. 

ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ അമേരിക്കയില്‍ പോയതിന് പിന്നാലെയായിരുന്നു നടപടി. എന്‍ഐഎയില്‍ നിന്ന് പുറത്തുവരാനുണ്ടായ സാഹചര്യം ബെഹ്‌റ വ്യക്തമാക്കണമെന്നും ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. ബെഹ്‌റ ചുമതലയേറ്റതിന് ശേഷമുള്ള പൊലീസിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ജ്യോതികുമാര്‍ ആവശ്യപ്പെട്ടു. 

ബെഹ്‌റയ്ക്ക് എതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന നൂറുശതമാനം ശരിയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ബെഹ്‌റയെ നന്നായി അറിയുന്നതുകൊണ്ടാണ് കെ മുരളീധരന്‍ കടുപ്പിച്ചു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുന്നു എന്ന വിമര്‍ശനത്തിന്റെ പേരിലാണ് കെപിസിസി അധ്യക്ഷനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ മൂടിക്കെട്ടാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദനാക്കാമെന്ന് കരുതേണ്ട. നരേന്ദ്രമോദിയെപ്പോലെ തെറ്റായ വഴിയിലൂടെയാണ് പിണറായി വിജയനും പോകുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com