മൂന്നു പെണ്‍മക്കള്‍; ലേലം വിളിക്കരുതേ എന്ന അപേക്ഷയുമായി അമ്മ വനിതാ കമ്മീഷന് മുന്നില്‍...

സംരക്ഷിക്കാന്‍ ആരുമില്ലെന്ന സങ്കടവുമായാണ് എണ്‍പതോളം വയസുള്ള അമ്മ നിസഹായയായി വനിതാ കമ്മിഷന്‍ അംഗങ്ങള്‍ക്ക് മുന്നിലെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം:സംരക്ഷിക്കാന്‍ ആരുമില്ലെന്ന സങ്കടവുമായാണ് എണ്‍പതോളം വയസുള്ള അമ്മ നിസഹായയായി വനിതാ കമ്മിഷന്‍ അംഗങ്ങള്‍ക്ക് മുന്നിലെത്തിയത്. മൂന്നു പെണ്‍മക്കളുള്ള തന്നെ ലേലം വിളിക്കുന്ന സാഹചര്യമുണ്ടാവരുതേ എന്നായിരുന്നു ആ അമ്മയുടെ യാചന. വനിതാ കമ്മീഷന്‍ കൊല്ലം ജില്ലയില്‍ നടത്തിയ അദാലത്തിലായിരുന്നു മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന രംഗങ്ങളുണ്ടായത്. രണ്ടു പെണ്‍മക്കള്‍ വിവാഹിതരും ഉദ്യോഗസ്ഥരുമാണ്. ഒരു മകള്‍ വിവാഹമോചിത. 

മൂത്തവര്‍ നോക്കട്ടെയെന്ന് ഇളയ മകള്‍. തങ്ങള്‍ക്ക് ഒറ്റയ്ക്ക് നോക്കാന്‍ കഴിയില്ലെന്ന് മറ്റ് രണ്ടു പേരും. ഭക്ഷണം കൊടുക്കാനും സ്വന്തം പേരില്‍ സമ്പത്തില്ലാത്ത അമ്മയെ ഏറ്റെടുക്കാനും സ്‌നേഹിക്കാനും മക്കള്‍ തയ്യാറല്ല. ബോധവത്കരിച്ചും നിയമനടപടികള്‍ ഉപദേശിച്ചും മക്കളെ നേര്‍വഴിക്ക് കൊണ്ടുവരാനാണ് വനിതാ കമ്മിഷന്‍ ശ്രമിക്കുന്നത്. 

അമ്മമാരെ ബാദ്ധ്യതയായി കാണുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് കമ്മിഷനംഗം അഡ്വ എംഎസ് താര പറയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com