സംസ്ഥാന സ്കൂൾ കലോത്സവം; പാലക്കാട് കിരീടം നിലനിർത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2019 03:40 PM |
Last Updated: 01st December 2019 03:58 PM | A+A A- |
കാഞ്ഞങ്ങാട്: 60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കിരീടം പാലക്കാടിന്. അവസാന നിമിഷം വരെ ഉദ്വേഗം നിലനിർത്തിയ ശേഷമാണ് പാലക്കാടിന്റെ നേട്ടം. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് കിരീടം നിലനിർത്തിയത്. പാലക്കാട് 951 പോയിന്റുകൾ നേടിയപ്പോൾ തൊട്ടു പിന്നിലുള്ള കോഴിക്കോടിനും കണ്ണൂരിനും 949 പോയിന്റുകൾ വീതം. ഇരു ജില്ലകളും രണ്ടാം സ്ഥാനം പങ്കിട്ടു.
തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്. ചരിത്രത്തിൽ അവരുടെ മൂന്നാം കിരീട നേട്ടം കൂടിയാണിത്.
അറബിക് കലോത്സവത്തിൽ നാല് ജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവത്തിൽ എറണാകുളത്തിനും തൃശൂരിനുമാണ് ഒന്നാം സ്ഥാനം. സ്കൂളുകളിൽ പാലക്കാട് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം.