നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട്ടില്‍ എത്തും; ഷെഹ്‌ലയുടെ വീട് സന്ദര്‍ശിക്കും, തിരക്കിട്ട പരിപാടികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2019 05:03 PM |
Last Updated: 01st December 2019 05:03 PM | A+A A- |
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍ എത്തും. സ്വന്തം മണ്ഡലമായ വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത്.
ഡിസംബര്‍ നാലുമുതല്‍ ഏഴുവരെ മണ്ഡലത്തില്‍ ചെലവഴിക്കുന്ന രാഹുല്‍ ഗാന്ധി പാമ്പു കടിയേറ്റ് മരിച്ച ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ മണ്ഡലത്തിലെ സ്‌കൂളുകളുടെ സ്ഥിതി രാഹുല്‍ ഗാന്ധി വിലയിരുത്തിയേക്കും. കോണ്‍ഗ്രസ് ബൂത്തു തല പ്രവര്‍ത്തകരുടെ യോഗത്തിലും എം പി സംബന്ധിക്കും.
അതിനിടെ, വയനാട് എം പിയെ കാണാനില്ലെന്ന് കാണിച്ച് എടക്കര പൊലീസ് സ്‌റ്റേഷനില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് പരാതി നല്‍കിയത് കഴിഞ്ഞദിവസം ചര്‍ച്ചയായിരുന്നു. പരാതി സ്വീകരിച്ച പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പരാതി നല്‍കുകയും പരാതി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പോത്തുകല്ല് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എന്‍ എസ് അജേഷ് നല്‍കിയ പരാതിയിലാണ് നടപടി.