അന്ന് ഞാന്‍ താമസിച്ചത് എംടിയുടെ മുറിയില്‍; ഞങ്ങള്‍ ഒരുമിച്ച് സിനിമയ്ക്കും പോയിട്ടുണ്ട്; ടി പത്മനാഭന്‍ പറയുന്നു

ഞാനാണ് അവാര്‍ഡ് കൊടുത്തതും ഷാള്‍ അണിയിച്ചതും. ദീര്‍ഘമായി നല്ലതുമാത്രം സംസാരിക്കുകയും ചെയ്തു
അന്ന് ഞാന്‍ താമസിച്ചത് എംടിയുടെ മുറിയില്‍; ഞങ്ങള്‍ ഒരുമിച്ച് സിനിമയ്ക്കും പോയിട്ടുണ്ട്; ടി പത്മനാഭന്‍ പറയുന്നു

മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരാണ് എംടിയും ടി പത്മനാഭനും. ഇരുവരും തമ്മിലുള്ള ഭിന്നത പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുമുണ്ട്. അതിനിടെ എംടിയുമൊത്ത് ചിലവഴിച്ച ദിനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ടി പത്മനാഭന്‍. 

കോളജ് വിദ്യാഭ്യാസകാലത്ത് എംടിയുടെ ജേഷ്ഠന്‍ എംടിഎന്‍ നായര്‍ എന്റ സീനിയറായിരുന്നു. ആ സമയത്ത് എംടിയും ഞാനും എഴുതുന്നുണ്ട്. ഒരിക്കല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളജുകളുടെ ഡിബേറ്റ് മത്സരത്തിന്റെ ഫൈനലില്‍ പങ്കെടുക്കാന്‍ പാലക്കാട് വിക്ടോറിയ കോളജില്‍ പോയി. എംടി അന്ന് വിക്ടോറിയ കോളജിന്റെ ഹോസ്റ്റലിലാണ്. ഞാന്‍ ആ സമയത്ത് അദ്ദേഹത്തിന്റെ മുറിയിലാണ് താമസിച്ചത്. ഞങ്ങള്‍ ഒരുമിച്ച് സിനിമയ്ക്കും പോയിട്ടുണ്ടെന്ന് ടി പത്മനാഭന്‍ പറഞ്ഞു.

മയില്‍പീലി പുരസ്‌കാരം എംടിക്ക് സമ്മാനിക്കാന്‍ അതിന്റെ സംഘാടകര്‍ ക്ഷണിച്ചത് എന്നെയായിരുന്നു. ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു. ആ അവാര്‍ഡ് ആദ്യം കിട്ടിയത് എനിക്കാണ്. എംടിയുടെ പോസറ്റീവ് വശം മാത്രം എടുത്താണ് ഞാന്‍ അവിടെ സംസാരിച്ചത്. ഞാനാണ് അവാര്‍ഡ് കൊടുത്തതും ഷാള്‍ അണിയിച്ചതും. ദീര്‍ഘമായി നല്ലതുമാത്രം സംസാരിക്കുകയും ചെയ്തു. ടി പത്മനാഭന്‍ എന്നൊരു പേരുപോലും എംടി അവിടെ പരാമര്‍ശിച്ചില്ല. അങ്ങനെയൊരാള്‍ അവിടെയുണ്ടെന്ന് ഗൗനിച്ചതേയില്ല. എംടി 40 കൊല്ലത്തിലേറെയായി തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ്. എന്നെ ഇതുവരെ അവിടെ ഒരു പരിപാടിക്കും പങ്കെടുപ്പിച്ചില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com