പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസ് : എസ്‌ഐ കീഴടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2019 02:30 PM |
Last Updated: 02nd December 2019 02:30 PM | A+A A- |

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന എസ്‌ഐ കീഴടങ്ങി. ബോംബ് സ്‌ക്വാഡ് എസ് ഐ സജീവ് കുമാറാണ് കീഴടങ്ങിയത്. തിരുവനന്തപുരം പോസ്‌കോ കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്.
പേരൂര്‍ക്കട പൊലീസാണ് സജീവ് കുമാറിനെതിരെ പോസ്‌കോ വകുപ്പ് പ്രകാരം കേസെടുത്തത്. കീഴടങ്ങിയ സജീവ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസുകാരന്റെ മകളെയാണ് സജീവ് കുമാര്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.