എടിഎം കാർഡിനൊപ്പം ഇനി ഡ്രൈവിങ് ലൈസൻസും; റേഷൻ കാർഡടക്കമുള്ള സേവനങ്ങളും ഒറ്റ കാർഡിൽ 

സംസ്ഥാന സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് കാർഡ് പുറത്തിറക്കുന്നത്
എടിഎം കാർഡിനൊപ്പം ഇനി ഡ്രൈവിങ് ലൈസൻസും; റേഷൻ കാർഡടക്കമുള്ള സേവനങ്ങളും ഒറ്റ കാർഡിൽ 

തിരുവനന്തപുരം: എടിഎം കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേരളം. ഇരുപതോളം സേവനങ്ങൾ ഒറ്റ കാർഡിൽ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ആദ്യഘട്ടത്തിൽ ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ് സേവനമായിരിക്കും ലഭിക്കുക. 

സംസ്ഥാന സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് ആദ്യഘട്ടത്തിൽ കാർഡ് പുറത്തിറക്കുന്നത്. കാർഡിന്റെ മാതൃക തയാറാക്കി ബാങ്ക് സർക്കാരിനു സമർപ്പിച്ചുകഴിഞ്ഞു. ഒരു രാജ്യം, ഒരു കാർഡ് എന്ന കേന്ദ്രസർക്കാർ പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും തുടർനടപടികൾ ഉണ്ടാകാഞ്ഞതിനാലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. സംസ്ഥാന ഗതാഗതവകുപ്പ് മുൻകയ്യെടുത്താണ് കാർഡ് തയാറാക്കിയത്.

എടിഎം കാർഡും ഡ്രൈവിങ് ലൈസൻസും ഒഴികെയുള്ള സേവനങ്ങൾ കാർഡിൽ ഉൾപ്പെടുത്തുന്നത് ചിലവേറിയതാണ്. ഇതിന് കാർഡ് വിവരങ്ങൾ ഡീ കോഡ് ചെയ്യാനുള്ള മെഷീനുകൾ അതത് വകുപ്പുകൾക്ക് ലഭ്യമാക്കണം. അതിനാൽ പദ്ധതിയുടെ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com