എഴുത്തുകാരന്‍ സന്തോഷിക്കുന്നത് എഴുത്ത് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍: ദിനമണി എഡിറ്റര്‍ (വീഡിയോ)

എഴുത്തിന് ലഭിക്കുന്ന അംഗീകാരത്തിലുപരി, അത് ഭാവിയില്‍ സമൂഹത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളാണ് എഴുത്തുകാരനെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് ദിനമണി എഡിറ്റര്‍ കെ വൈദ്യനാഥന്‍
എഴുത്തുകാരന്‍ സന്തോഷിക്കുന്നത് എഴുത്ത് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍: ദിനമണി എഡിറ്റര്‍ (വീഡിയോ)

കൊച്ചി: എഴുത്തിന് ലഭിക്കുന്ന അംഗീകാരത്തിലുപരി, അത് ഭാവിയില്‍ സമൂഹത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളാണ് എഴുത്തുകാരനെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് ദിനമണി എഡിറ്റര്‍ കെ വൈദ്യനാഥന്‍. ഭാഷയും ഓര്‍മ്മകളും ഒരിക്കലും നഷ്ടപ്പെടാന്‍ അനുവദിക്കരുത്. ലോകത്തെ എല്ലാ മൂല്യങ്ങളും നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. ഇത് ഭാവിക്ക് ഗുണകരമാകില്ലെന്നും കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് വൈദ്യനാഥന്‍ ഓര്‍മ്മിപ്പിച്ചു.

പഴയ തലമുറയില്‍പ്പെട്ട പത്രപ്രവര്‍ത്തകര്‍ക്ക് അവരുടെ എഴുത്തുകള്‍ പ്രസിദ്ധീകരിച്ച് വരുന്നതിലാണ് ഏറ്റവുമധികം സന്തോഷം. ശമ്പളത്തെ ബോണസായാണ് കണ്ടത്. മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ അധ്വാനിച്ച് സമ്പാദിക്കും. അത് ചെലവഴിക്കുമ്പോഴാണ് അവര്‍ക്ക് സന്തോഷം ലഭിക്കുന്നതെന്നും വൈദ്യനാഥന്‍ പറഞ്ഞു.

ഇന്നത്തെ തലമുറയില്‍പ്പെട്ട പത്രപ്രവര്‍ത്തകര്‍ക്ക് എഴുത്തുകള്‍ പ്രസിദ്ധീകരിച്ച് കണ്ടാല്‍ നൂറ് ശതമാനം സന്തോഷം ലഭിക്കുമോ എന്ന് അറിയില്ല. എങ്കിലും 70 ശതമാനം പേരും വാര്‍ത്തകള്‍ പത്രങ്ങളില്‍ സ്‌റ്റോറിയായി വരുമ്പോഴും ടിവിയില്‍ വരുമ്പോഴും സന്തോഷവാന്മാരാണെന്നാണ് തന്റെ വിശ്വാസമെന്നും വൈദ്യനാഥന്‍ പറഞ്ഞു. മറ്റുളള പ്രൊഫഷനുകളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിന്റെ നന്മയാണ് മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവെയ്ക്കുന്നത്.സമൂഹത്തില്‍     ഒരു മാറ്റം ഉണ്ടാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും വൈദ്യനാഥന്‍ പറഞ്ഞു.

ഭാഷയും ഓര്‍മ്മകളും ഒരിക്കലും നഷ്ടപ്പെടാന്‍ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ലോകത്തെ എല്ലാ മൂല്യങ്ങളും നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് ഭാവിക്ക് ഗുണകരമല്ലെന്നും വൈദ്യനാഥന്‍ ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com