സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു, മന്ത്രിമാര്‍ക്ക് താത്പര്യം വിദേശ യാത്രയില്‍ മാത്രം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ ഹെക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്
സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു, മന്ത്രിമാര്‍ക്ക് താത്പര്യം വിദേശ യാത്രയില്‍ മാത്രം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

കൊച്ചി: സര്‍ക്കാരിലുളള വിശ്വാസം നഷ്ടമായെന്ന് ഹൈക്കോടതി. മന്ത്രിമാര്‍ക്ക് താത്പര്യം വിദേശ യാത്ര നടത്താനാണെന്നും സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നതെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ ഹെക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

നാളികേര വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും ശമ്പളവും നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂന്നുമാസത്തിനുളളില്‍ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് ഈ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഉത്തരവുകള്‍ നടപ്പാക്കുന്നില്ലെങ്കില്‍ ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ എന്താണ് അര്‍ത്ഥമുളളതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരില്‍ കോടതിക്കുളള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ കോടതി സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് വിദേശ യാത്ര നടത്താനാണ് താത്പര്യം.സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ തടവിലാണെങ്കില്‍ ഒന്നും പറയാനില്ലെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com