ഹെല്‍മറ്റ് പരിശോധന: ഇന്ന് പിടിയിലായത് 455 പേര്‍; നാളെ മുതല്‍ കര്‍ശന നിരീക്ഷണമെന്ന് പൊലീസ്

ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് പിഴ ചുമത്തിയത്
ഹെല്‍മറ്റ് പരിശോധന: ഇന്ന് പിടിയിലായത് 455 പേര്‍; നാളെ മുതല്‍ കര്‍ശന നിരീക്ഷണമെന്ന് പൊലീസ്

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങി.  ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് പിഴ ചുമത്തിയത്. ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ  യാത്ര ചെയ്തതിന് ഡ്രൈവര്‍മാരുള്‍പ്പടെ ആകെ 455 പേര്‍ക്ക് ഇന്ന് പിഴ  ചുമത്തി.  

ഇരുചക്രവാഹനത്തിലെ രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ െ്രെഡവറില്‍  നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമമനുസരിച്ച് 500 രൂപയാണ് പിഴ. സീറ്റ് ബല്‍റ്റില്ലാതെ യാത്ര ചെയ്ത 77 പേര്‍ക്കും പിഴ ചുമത്തി. ആകെ 2,50,500 യാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴ ഈടാക്കിയത്. നിയമം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും. 85 എന്‍ഫോഴ്‌സ്‌മെന്റ് സ്വാഡുകളാണ് പരിശോധന നടത്തുന്നത്. 

ഇരുചക്രവാഹനത്തില്‍ രണ്ട് യാത്രക്കാരും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ അത് രണ്ട് നിയമലംഘനമായി കണക്കാക്കും. മോട്ടോര്‍വാഹനവകുപ്പ് പരിശോധന ശക്തമാക്കുമ്പോഴും പൊലീസ് കാര്യമായ പരിശോധന നടത്തുന്നില്ല.  പരിശോധനക്ക് ഡിജിപി കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഇരു യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന്റെ രണ്ടാം ദിവസം കൂടുതല്‍ പേര്‍ നിയമം പാലിക്കാന്‍ തയ്യാറായിട്ടുണ്ട്.  കുട്ടികള്‍ക്കുള്ള ഹെല്‍മെറ്റിന്റെ ക്ഷാമം പല യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com