വീണ്ടും ന്യൂനമര്‍ദം ; കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2019 07:30 AM |
Last Updated: 03rd December 2019 08:11 AM | A+A A- |

തിരുവനന്തപുരം : അറബിക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദവും രൂപപ്പെട്ടതോടെ, കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.
ഇതില്‍ തെക്കുപടിഞ്ഞാറ് ഭാഗത്തെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്.
ന്യൂനമര്‍ദങ്ങളുടെ ഫലമായി കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നാളെ വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.