ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ശ്വാസനാളത്തിൽ പേനയുടെ അടപ്പ് കുടുങ്ങി; ഒരു ദിവസത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

ഒരു ദിവസം നീണ്ട പരിശ്രമത്തിന് ഒടുവിൽ ഡോക്ടർമാർ അതിവിദ​ഗ്ധമായി അടപ്പ് പുറത്തെടുത്തു
ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ശ്വാസനാളത്തിൽ പേനയുടെ അടപ്പ് കുടുങ്ങി; ഒരു ദിവസത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

മലപ്പുറം: ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ശ്വാസനാളത്തിൽ പേനയുടെ അടപ്പ് കുടുങ്ങി. ഒരു ദിവസം നീണ്ട പരിശ്രമത്തിന് ഒടുവിൽ ഡോക്ടർമാർ അതിവിദ​ഗ്ധമായി അടപ്പ് പുറത്തെടുത്തു.

 കൊണ്ടോട്ടി ജിഎംയുപി സ്കൂൾ വിദ്യാർത്ഥിയാണ് അടപ്പു വിഴുങ്ങിപ്പോയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പേനയുടെ അടപ്പ് ശ്വാസനാളത്തിൽ കുടുങ്ങിയത്. ഉടൻ അധ്യാപകർ സ്വകാര്യ ആശുപത്രികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

 ഇന്നലെ പുലർച്ചെയോടാണ് അടപ്പ് പുറത്തെടുക്കാനായത്.  അധ്യാപകർ യഥാസമയം ആശുപത്രിയിൽ എത്തിച്ചതിനാലാണ് വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായതെന്നു പിടിഎ പ്രസിഡന്റ് സലീം പുതിയറക്കൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com