'നാം രണ്ട് നമുക്ക് രണ്ട്' ; 'ഹെൽമെറ്റ് ചലഞ്ചു'മായി കേരള പൊലീസ്

പ്രിയപ്പെട്ടവരുമായി ഹെല്‍മെറ്റ് ധരിച്ചു കൊണ്ട്  യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാമെന്നാണ് വാഗ്ദാനം
'നാം രണ്ട് നമുക്ക് രണ്ട്' ; 'ഹെൽമെറ്റ് ചലഞ്ചു'മായി കേരള പൊലീസ്

തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ, കർശന പരിശോധനകളാണ് നടന്നുവരുന്നത്. ഇതോടൊപ്പം തന്നെ ഹെൽമെറ്റ് വയ്ക്കേണ്ടതിന്റെ ബോധവൽക്കരണവും കേരള പൊലീസ് നടത്തുന്നുണ്ട്. നാം രണ്ട് നമുക്ക് രണ്ട്, എന്ന തലവാചകത്തോടെയാണ് ഇരുചക്രവാഹന യാത്രക്കാരെ ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ പൊലീസിന്റെ 'ഹെല്‍മെറ്റ് ചലഞ്ച്' ആരംഭിച്ചിട്ടുള്ളത്.

കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇത് നൽകിയിട്ടുള്ളത്. പ്രിയപ്പെട്ടവരുമായി ഹെല്‍മെറ്റ് ധരിച്ചു കൊണ്ട് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ അയച്ചു തരാനും അത് കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാമെന്നുമാണ് വാഗ്ദാനം.

ചിത്രങ്ങള്‍, വിവരങ്ങള്‍ സഹിതം kpsmc.pol@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ലഭിക്കുന്നവയില്‍ മികച്ചവ പ്രസിദ്ധീകരിക്കും. വാഹനം ഓടിച്ചുകൊണ്ടല്ല നിര്‍ത്തിയിട്ടതിന് ശേഷമേ ചിത്രമെടുക്കാവൂ എന്നും മുന്നറിയിപ്പുണ്ട്.

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഒരാള്‍ക്ക് 500 എന്ന കണക്കില്‍ പിഴ ഈടാക്കുന്ന നിയമം ഡിസംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇരുചക്രവാഹന യാത്രക്കാരെ ഹെല്‍മെറ്റ് ധരിക്കുന്നത് ശീലമാക്കിക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊലീസ് ഇത്തരമൊരു ആശയം കൊണ്ടുവന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com