ശബരിമല തീര്‍ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കിയാല്‍ പണി കിട്ടും; 305 ഹോട്ടലുകള്‍ക്കെതിരെ നടപടി

ശബരിമല തീര്‍ഥാടകര്‍ വിശ്രമിക്കുന്ന ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവയിലാണ് പരിശോധന നടത്തിയത്
ശബരിമല തീര്‍ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കിയാല്‍ പണി കിട്ടും; 305 ഹോട്ടലുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 305 ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. ആര്‍ദ്രം ജനകീയം ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് പരിശോധന. 

വയനാട് ജില്ലയിലെ ഒരു ഹോട്ടലിനെതിരേയും നടപടിയില്ല. നവംബര്‍ 28,29,30 ദിവസങ്ങളിലായി പരിശോധന നടത്തിയ 780 ഹോട്ടലുകളില്‍ 305 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ശബരിമല പ്രത്യേക സ്‌ക്വാഡിന്റെ രണ്ടാം ഘട്ട പരിശോധനയാണ് ഇത്. 

ശബരിമല തീര്‍ഥാടകര്‍ വിശ്രമിക്കുന്ന ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവയിലാണ് പരിശോധന നടത്തിയത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ഹോട്ടലുകള്‍ക്കെതിരെ നടപടി എടുത്തത്. എറണാകുളത്ത് 211 ഹോട്ടലുകള്‍ പരിശോധന നടത്തിയതില്‍ 89 ഹോട്ടലുകള്‍ക്കെതിരെ നടപടി എടുത്തു. 

പാലക്കാട് 68 ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ 30 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. കണ്ണൂരില്‍ 92 ഹോട്ടലുകള്‍ പരിശോധിച്ചതില്‍ 49 ഹോട്ടലുകള്‍ക്കെതിരെ നടപടി എടുത്തു. കാസര്‍കോട് 53 ഹോട്ടലുകളില്‍ പരിശോധന നടത്തുകയും 24 ഹോട്ടലുകള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് 20 ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി എടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com