ന്യൂനമർദങ്ങൾ ശക്തിയാർജിച്ചു; മഴയ്ക്ക് സാധ്യത, മൽസ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th December 2019 07:50 AM |
Last Updated: 04th December 2019 07:50 AM | A+A A- |

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദങ്ങൾ ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് പരക്കെ ചെറിയ തോതിലുള്ള മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ കേരള തീരത്തു നിന്നു മൽസ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതിനാൽ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.