കുട്ടികള്‍ മണ്ണ് കഴിച്ച് വിശപ്പടക്കിയതല്ലെന്ന് ബാലാവകാശ കമ്മിഷന്‍, ആണെന്ന് ശിശുക്ഷേമ സമിതി

കുട്ടികള്‍ മണ്ണില്‍ കളിക്കുമ്പോള്‍ അബദ്ധത്തില്‍ മണ്ണ് വായില്‍ പോയതായിരിക്കാം. പിതാവിന്റെ ഉപദ്രവങ്ങളില്‍ നിന്നും സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമതിയെ സമീപിച്ചത് എന്നും ശ്രീദേവി
കുട്ടികള്‍ മണ്ണ് കഴിച്ച് വിശപ്പടക്കിയതല്ലെന്ന് ബാലാവകാശ കമ്മിഷന്‍, ആണെന്ന് ശിശുക്ഷേമ സമിതി


തിരുവനന്തപുരം: പട്ടിണി മൂലം മക്കള്‍ മണ്ണ് കഴിച്ചിട്ടില്ലെന്ന് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കൈതമുക്കിലെ അമ്മ ശ്രീദേവി. തന്റെ മക്കള്‍ പട്ടിണി കിടന്നിട്ടില്ലെന്നും, അവര്‍ പട്ടിണി കാരണം മണ്ണ് കഴിച്ചുവെന്ന പ്രചാരണം വിഷമമുണ്ടാക്കിയെന്നുമാണ് ശ്രീദേവി ബാലാവകാശ കമ്മിഷന് മൊഴി നല്‍കിയത്. 

പട്ടിണി കാരണം കുട്ടികള്‍ മണ്ണ് വാരി കഴിച്ച് വിശപ്പടക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയില്‍ കേരളം ഞെട്ടി നില്‍ക്കുമ്പോഴാണ് അമ്മ ഇത് നിഷേധിക്കുന്നത്. കുട്ടികള്‍ മണ്ണില്‍ കളിക്കുമ്പോള്‍ അബദ്ധത്തില്‍ മണ്ണ് വായില്‍ പോയതായിരിക്കാം. പിതാവിന്റെ ഉപദ്രവങ്ങളില്‍ നിന്നും സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമതിയെ സമീപിച്ചത് എന്നും ശ്രീദേവി പറയുന്നു. 

പട്ടിണി ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. ഭര്‍ത്താവ് സ്ഥിരം മദ്യപിച്ചെത്തി മക്കളെ മര്‍ദിക്കും. ഇപ്പോള്‍ താത്കാലിക ജോലി കിട്ടിയിട്ടുണ്ട്. ജോലി ചെയ്ത് മക്കളെ സംരക്ഷിക്കാം എന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ശ്രീദേവിയുടെ വാദത്തിന് എതിരായാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്. മക്കള്‍ ഭക്ഷണം കിട്ടാതെ മണ്ണ് വാരി കഴിച്ചു എന്ന് മാതാവ് തങ്ങളോട് പറഞ്ഞുവെന്ന് സമിതി ജന സെക്രട്ടററി എസ് പി ദീപക് പറയുന്നു. 

എന്നാല്‍ ശിശുക്ഷേമ സമിതിയുടെ വാദം ബാലാവകാശ കമ്മിഷനും തളഅളി. കുട്ടികള്‍ മണ്ണ് വാരി കഴിച്ച് വിശപ്പടക്കി എന്ന വാര്‍ത്തകള്‍ തെറ്റാണ്. ശിശുക്ഷേമ സമിതി അധികൃതര്‍ സ്ഥലത്ത് എത്തുമ്പോള്‍ ഇളയകുട്ടി മണ്ണ് വാരി കളിക്കുകയായിരുന്നു. ഇത് കണ്ട് പട്ടിണി കാരണം കുട്ടികള്‍ മണ്ണുവാരി കഴിക്കുന്നതാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. 

ഭര്‍ത്താവ് ജോലിക്ക് പോവുകയും, വീട്ടിലേക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്യാറുണ്ടെന്ന് ശ്രീദേവി ബാലാവകാശ കമ്മിഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. വീട്ടിലെത്തിയ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ എഴുതി തയ്യാറാക്കിയ കടലാസ് വായിച്ചു നോക്കാതെ ഒപ്പിട്ടതാണെന്നും ശ്രീദേവി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com