പൊള്ളുന്ന വില കൊടുത്ത് പച്ച സവാള വാങ്ങണോ? ഉണക്ക സവാള ആയാലോ! 

ഉണക്കിയെടുത്ത സവാള കിലോയ്ക്ക് 170 രൂപ നിരക്കിലാണ് വിൽപനയ്ക്കെത്തുന്നത്
പൊള്ളുന്ന വില കൊടുത്ത് പച്ച സവാള വാങ്ങണോ? ഉണക്ക സവാള ആയാലോ! 

കൊച്ചി: റോക്കറ്റ് പോലെ കുതിച്ച് ഉയരുന്ന സവാള വിലയ്ക്ക് മുന്നിൽ ഒരു ബദൽ ബദൽ മാർഗവുമായി വ്യാപാരികൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോ​ഗത്തിലുണ്ടായിരുന്ന സംസ്കരിച്ച് ഉണക്കിയ സവാള ഇപ്പോൾ കേരളത്തിലെ വിപണിയിലും സാന്നിധ്യമറിയിക്കുകയാണ്. അരിഞ്ഞ് ഡ്രയറിൽ ഉണക്കിയെടുത്ത സവാള കിലോയ്ക്ക് 170 രൂപ നിരക്കിലാണ് വിൽപനയ്ക്കെത്തുന്നത്. 

സവാള വില കിലോ​ഗ്രാമിന് 120 രൂപ വരെയായതോടെയാണു മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഉണക്ക സവാള കേരളത്തിലേക്കെത്തിയത്. മൂന്നു മണിക്കൂർ വെള്ളത്തിലിട്ടു കുതിർന്നുകഴിയുമ്പോൾ മൂന്നു കിലോ​ഗ്രാം പച്ച സവാളയുടെ പൊലിമയുണ്ടാകും ഇവയ്ക്കെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. വെള്ളം വാർന്നശേഷം ഇവ അരച്ച് ഉപയോ​ഗിക്കാനാകും. 

120 മുതല്‍ മുകളിലോട്ടാണ് ചില്ലറ വില്‍പനശാലകളിലെ സവാള വില. ചെറിയ ഉള്ളിയുടെ വില 140 കടന്നു. വില കൂടുന്നതിനൊപ്പം സവാളക്ക് ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com