സഭാ തര്‍ക്കം പരിഹരിക്കുന്നതിന് തടസ്സം ഒരു വിഭാഗത്തിന്റെ നിസ്സഹകരണം ; കുറ്റപ്പെടുത്തി മുഖ്യമന്ത്രി

ഇപ്പോള്‍ സഭാധ്യക്ഷന്‍മാര്‍ മുന്‍കൈയെടുത്തു നടത്തുന്ന ശ്രമത്തിനു സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും
സഭാ തര്‍ക്കം പരിഹരിക്കുന്നതിന് തടസ്സം ഒരു വിഭാഗത്തിന്റെ നിസ്സഹകരണം ; കുറ്റപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ രംഗത്തു വരുന്നത് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്. അതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. നിരവധി തവണ കൂടിയാലോചന നടന്നു. ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്‌ഐ സഭാധ്യക്ഷന്‍മാര്‍ മുന്‍കൈയെടുത്തു നടത്തുന്ന ശ്രമത്തിനു സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ഇങ്ങനെ ഒരു നീക്കത്തിന് സന്നദ്ധരായ എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ നീക്കത്തോട് രണ്ടു വിഭാഗവും ക്രിയാത്മകമായി സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഏതെങ്കിലും വാശിയുടെയോ മുന്‍ധാരണയുടെയോ അടിസ്ഥാനത്തില്‍ അനന്തമായി നീണ്ടുപോകേണ്ടതല്ല ഇന്നത്തെ തര്‍ക്കവും പ്രശ്‌നങ്ങളും എന്ന തിരിച്ചറിവോടെയുള്ള പ്രതികരണമാണ് സമൂഹവും സര്‍ക്കാരും പ്രതീക്ഷിക്കുന്നത് എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com