കെട്ടിടം നിര്‍മിക്കുന്നവര്‍ 10 സെന്റില്‍ ഒരു മരം നടണം; നിര്‍ദേശം കെട്ടിട നിര്‍മാണ ചട്ട ഭേദഗതിയില്‍

കെട്ടിടം കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത്  10 സെന്റിന് ഒരു മരമെങ്കിലും നടണം എന്നാണ് കെട്ടിട നിര്‍മാണ ചട്ടത്തിലെ 76ാം ഭേദഗതിയില്‍ പറയുന്നത്
കെട്ടിടം നിര്‍മിക്കുന്നവര്‍ 10 സെന്റില്‍ ഒരു മരം നടണം; നിര്‍ദേശം കെട്ടിട നിര്‍മാണ ചട്ട ഭേദഗതിയില്‍

തിരുവനന്തപുരം: കെട്ടിടം കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത് മരങ്ങള്‍ നടണമെന്ന് കെട്ടിട നിര്‍മാണ ചട്ടത്തിലെ ഭേദഗതി. കെട്ടിടം കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത്  10 സെന്റിന് ഒരു മരമെങ്കിലും നടണം എന്നാണ് കെട്ടിട നിര്‍മാണ ചട്ടത്തിലെ 76ാം ഭേദഗതിയില്‍ പറയുന്നത്. 

അക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മരം നടണം. ഒറ്റ കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല. സ്ഥലത്ത് നിലവില്‍ മരമുണ്ടെങ്കില്‍ അതും കണക്കിലെടുക്കും. 

മരം നടാന്‍ കൂടുതല്‍ വ്യവസ്ഥകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉള്‍പ്പെടുത്താം. കെട്ടിട നമ്പര്‍ നല്‍കി  2 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപന സെക്രട്ടറി ഓഡിറ്റ് പരിശോധന നടത്തണം. വ്യവസായങ്ങള്‍, വീടുതല്‍, മത സ്ഥാപനങ്ങള്‍ എന്നിവയെ ഈ ചട്ടത്തില്‍ നിന്നും ഒഴിവാക്കി. ഭേദഗതി ചട്ടങ്ങള്‍ നവംബര്‍ എട്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com