പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മരണം പാമ്പുകടിയേറ്റെന്ന് എങ്ങനെ സ്ഥാപിക്കാനാവും? അധ്യാപകര്‍ക്കു മേല്‍ എങ്ങനെ കുറ്റം ചുമത്തും?: ഹൈക്കോടതി

പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മരണം പാമ്പുകടിയേറ്റെന്ന് എങ്ങനെ സ്ഥാപിക്കാനാവും? അധ്യാപകര്‍ക്കു മേല്‍ എങ്ങനെ കുറ്റം ചുമത്തും?: ഹൈക്കോടതി 
പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മരണം പാമ്പുകടിയേറ്റെന്ന് എങ്ങനെ സ്ഥാപിക്കാനാവും? അധ്യാപകര്‍ക്കു മേല്‍ എങ്ങനെ കുറ്റം ചുമത്തും?: ഹൈക്കോടതി

കൊച്ചി: പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ഷഹല ഷെറിന്‍ പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് എങ്ങനെ സ്ഥാപിക്കാനാവുമെന്ന് ഹൈക്കോടതി. പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാത്തതിന്റെ പേരില്‍ അധ്യാപകര്‍ക്കു മേല്‍ എങ്ങനെ കുറ്റം ചുമത്താനാവുമെന്ന് കോടതി ചോദിച്ചു. അധ്യാപകരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു, ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിരീക്ഷണം.

വിദ്യാര്‍ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താത്തതിനാല്‍ വിചാരണ വേളയില്‍ മരണകാരണം ശാസ്ത്രീയമായി തെളിയിക്കാനാകുമോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. വിദ്യാര്‍ഥിനിയുടെ പിതാവ് പറഞ്ഞിട്ടാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരുന്നതെന്നു പൊലീസ് അറിയിച്ചു.

കേസിലെ ഒന്നും മൂന്നും പ്രതികളായ ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂള്‍ അധ്യാപകനായ സി.വി. ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ. കെ. മോഹനന്‍ എന്നിവരെ തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. 

കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്കിനെക്കുറിച്ചു പത്രിക നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. മറ്റൊരു പ്രതിയായ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ.ജിസ മെറിന്‍ ജോയിയുടെ ഹര്‍ജിക്കൊപ്പം കേസ് ബുധനാഴ്ച പരിഗണിക്കും. 

പാമ്പ് കടിയാണു മരണകാരണമെന്നതിന് ഒട്ടേറെ  തെളിവുകളുണ്ടെന്നും വിശദീകരിച്ചു. നവംബര്‍ 20നാണു ഷഹ്‌ല മരിച്ചത്. പൊതുജനരോഷം തടുക്കാനുള്ള പുകമറയായി അനാവശ്യ കേസ് റജിസ്റ്റര്‍ ചെയ്തതാണെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന ആരോപണം തെറ്റാണ്. പാമ്പു കടിച്ചെന്നതു സംശയം മാത്രമാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com