അതിക്രമത്തിനിരയായ മാധ്യമപ്രവർത്തകയ്ക്ക് പിന്തുണ; വിശിഷ്ടാം​ഗത്വം ഉപേക്ഷിച്ച് ബിആർപി ഭാസ്കർ 

ബിആർപി ഭാസ്കർ വിശിഷ്ടാം​ഗത്വം മടക്കിനൽകി 
അതിക്രമത്തിനിരയായ മാധ്യമപ്രവർത്തകയ്ക്ക് പിന്തുണ; വിശിഷ്ടാം​ഗത്വം ഉപേക്ഷിച്ച് ബിആർപി ഭാസ്കർ 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ചതിന് അറസ്റ്റിലായ പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ. പ്രസ് ക്ലബ് സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് നീക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം തന്റെ പ്രസ് ക്ലബ്‌ വിശിഷ്ടാം​ഗത്വം മടക്കിനൽകി. ഇന്നലെ രാത്രി ഇമെയിൽ വഴിയാണ് അം​ഗത്വം ഉപേക്ഷിക്കുന്ന കാര്യം അദ്ദേഹം പ്രസ് ‌ക്ലബ് ഭാരവാഹികളെ അറിയിച്ചത്. 

മാധ്യമപ്രവർത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ കേസിൽ അറസ്റ്റിലായ പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുന്ന് ഒഴിവാക്കാത്ത നേതൃനിരയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ തന്റെ വിശിഷ്ടാം​ഗത്വം വേണ്ടെന്ന തീരുമാനത്തിലേക്ക് അദ്ദേഹമെത്തിയത്.

വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞു വയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രസ് ക്ലബ്ബിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു അറസ്റ്റ്.രാധാകൃഷ്ണനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com