ഉള്ളി വില നിയന്ത്രിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

ഉള്ളി വില നിയന്ത്രിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

ഉള്ളി വില നിയന്ത്രിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഉള്ളി വില നിയന്ത്രിക്കുന്നതിനു നടപടിയെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മനു റോയിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യത്ത് ഉള്ളിവില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വില നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. അതിന് സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

വിപണിയില്‍ കടുത്ത ലഭ്യത കുറവായതിനാല്‍ സവാളയുടെ വില രാജ്യത്ത് ചില പ്രദേശങ്ങളില്‍ കിലോയ്ക്ക് 200 രൂപയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരുവിലാണ് ഉള്ളിവില 200 രൂപയിലെത്തിയത്. ചില ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ 200 രൂപ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ആന്ധ്രാ പ്രദേശിലെ വിജയവാഡയിലും സവാള കിലോയ്ക്ക് 200 രൂപയുടെ അടുത്തെത്തി. തമിഴ്‌നാട്ടില്‍ ഗുണമേന്മയുള്ള സവാളയ്ക്ക് 180 രൂപ കടന്നു. ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് പോര്‍ട്ടല്‍ പ്രകാരം സവാളയ്ക്ക് ചെന്നൈയില്‍ 170 രൂപയും പൂനെയില്‍ 160 രൂപയും മുംബൈയില്‍ 150 രൂപയുമാണ് വില.

രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില നൂറ് കടന്നിരിക്കുകയാണ്. പനാജി, ആന്‍ഡമാന്‍ അടക്കമുള്ളിടങ്ങളില്‍ കിലോയ്ക്ക് 165 രൂപയായിട്ടുണ്ട്. ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉള്ളി ജനുവരി പകുതിയോടെ മാത്രമേ രാജ്യത്ത് എത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. സമാന സാഹചര്യം ഉണ്ടായ 201516 കാലത്താണ് രാജ്യം അവസാനമായി ഉള്ളി ഇറക്കുമതി ചെയതത്. അതും 1987 ടണ്‍. അതിലേറെയാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com