ബസ്സിന് മുകളില്‍ പൂത്തിരിയും പടക്കവും; സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിനോദയാത്രയ്ക്കിടെ അപകടകരമായ ആഘോഷം; വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു

വിനോദയാത്രയ്ക്കിടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷം നടത്തിയ ബസ്സ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു 
ബസ്സിന് മുകളില്‍ പൂത്തിരിയും പടക്കവും; സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിനോദയാത്രയ്ക്കിടെ അപകടകരമായ ആഘോഷം; വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു

കോഴിക്കോട്:  ആഡംബര ബസ്സുകളുടെ നിയമലംഘനം തുടരുന്നു. ബംഗളുരുവിലേക്ക് വിനോദയാത്ര പോയ ബസ്സിന് മുകളില്‍ പൂത്തിരികത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള അപകടരമായ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. താമരശ്ശേരി കോരങ്ങാട് സ്്കൂളിലെ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്കിടയൊണ് നിയമം ലംഘിച്ചുള്ള ആഘോഷം. ബസ്സ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.

ഡിസംബര്‍ ഒന്നിനായിരുന്നു വിദ്യാര്‍ഥികള്‍ ബംഗളുരൂവിലേക്ക് വിനോദയാത്ര പോയത്. യാത്രയ്ക്കിടെ സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ബസ്സിന് മുകളില്‍ പൂത്തിരികത്തിച്ചും പടക്കം പൊട്ടിച്ചും വിദ്യാര്‍ഥികള്‍ ആഘോഷിച്ചത്. ബസ്സ് അധികൃതരുടെ അറിവോടെയായിരുന്നു ആഘോഷം. വിദ്യാര്‍ഥികള്‍ നിയമം ലംഘിച്ച് നടത്തുന്ന ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബസ്സ് ഉടമകള്‍ക്കെതിരെ നിയമനടപടിയുണ്ടായത്. 

താമരശ്ശേരിയിലെ നാലുപേരുടെ ഉടമസ്ഥതിയുലുള്ള ബസ്സാണ് ഇത്. നേരത്തെയും ഇത്തരം നിയമലംഘനം നടത്തിയതിന് ബസ്സുടമകള്‍ക്കെതിരെ പിഴ ചുമത്തിയിരുന്നു. സംസ്ഥാനത്ത് സമീപദിവസങ്ങളില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വാഹനപരിശോധന ശക്തമാണ്. അതിനിടെയാണ് നിയമം വെല്ലുവിളിച്ച് ബസ്സ് ജീവനക്കാര്‍ രംഗത്തുവരുന്നത്. 

അതേസമയം സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ നിരന്തരം നിയമലംഘനം നടത്തുകയാണെന്ന് ഗതാഗതമന്ത്രി എകെശശീന്ദ്രന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിലവിലെ പരിശോധനയില്‍ ഇളവുവരുത്തില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com