കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് മർദിച്ചു; അധ്യാപകനെ പുറത്താക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ

കു​ട്ടി​യെ ക​ഴു​ത്തി​നു കുത്തിപ്പിടിച്ച് അധ്യാപകൻ മർദിച്ചെന്ന് ബോധ്യപ്പെട്ടതിന്റെഅടിസ്ഥാനത്തിലാണ് നടപടി.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർത്ഥി​യെ മ​ർ​ദി​ച്ച അധ്യാപകനെ സ​ർ​വീ​സി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ നി​ർ​ദേ​ശം. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ മ​ർ​ദി​ച്ച യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ശ്രീ​നി​ജി​നെ സ​ർ​വീ​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നാ​ണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി ​സു​രേ​ഷ് സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കു​ട്ടി​യെ ക​ഴു​ത്തി​നു കുത്തിപ്പിടിച്ച് അധ്യാപകൻ മർദിച്ചെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ ​അ​ധ്യാ​പ​ക​ൻ മ​റ്റു കു​ട്ടി​ക​ളെ​യും സ​മാ​ന​മാ​യി  മ​ർ​ദിക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി മൊ​ഴി​ക​ളി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നു ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

 ഡി​സം​ബ​ർ ര​ണ്ടി​നാ​ണു കേ​സി​നാ​സ്പ​ദ​മ​മാ​യി സം​ഭ​വം ന​ട​ന്ന​ത്. മാ​ധ്യ​മ​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്കളു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മൊ​ഴി​ക​ൾ ക​മ്മീ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള​ള റി​പ്പോ​ർ​ട്ട്, പോ​ലീ​സി​ന്‍റെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് എ​ന്നി​വ തെ​ളി​വാ​യി സ്വീ​ക​രി​ച്ചാ​ണ് ക​മ്മീ​ഷ​ൻ ഈ ​നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​തെ​ന്നു സു​രേ​ഷ് പ​റ​ഞ്ഞു. 

മെ​ഡി​ക്ക​ൽ കോളജില്‍ നി​ന്നു​ള​ള നി​ർ​ദ്ദേ​ശ പ്ര​കാ​രം കു​ട്ടി സെ​ർ​വി​ക്ക​ൽ കോ​ള​ർ ധ​രി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ൻപ് സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ഈ ​അ​ധ്യ​പ​ക​നെ ആ​റു മാ​സ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഹി​യ​റിം​ഗ് ന​ട​ത്തി തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ ​കേ​സി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി തു​ട​ര​ണ​മെ​ന്ന അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശം മാ​നേ​ജ്മെ​ന്‍റ് ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ന് ബോ​ധ്യ​മാ​യി. പു​തി​യ കേ​സി​ൽ ക​മ്മീ​ഷ​ന്‍റെ ശു​പാ​ർ​ശ അ​നു​സ​രി​ച്ച് അ​ധ്യാ​പ​ക​നെ​തി​രെ മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം പി​രി​ച്ചു​വി​ടാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

 സം​ഭ​വം ന​ട​ന്ന ര​ണ്ടാം തി​യ​തി കു​ട്ടി ന​ൽ​കി​യ പ​രാ​തി തൊ​ട്ട​ടു​ത്ത ദി​വ​സം ഹെ​ഡ്മാ​സ്റ്റ​ർ കു​ന്ദ​മം​ഗ​ലം പോ​ലീ​സി​ന് കൈ​മാ​റി​യെ​ങ്കി​ലും ഏ​ഴാം തീ​യ​തി മാ​ത്ര​മാ​ണ് പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. പ്ര​തി​യാ​യ അ​ധ്യാ​പ​ക​ൻ ആ​റാം തീ​യ​തി വ​രെ സ്കൂ​ളി​ൽ ഹാ​ജ​രാ​യി​ട്ടു​ണ്ട്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ല​താ​മ​സം വ​രു​ത്തു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​ൽ  പൊലീസിന്റെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. ഈ ​കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല​ത്തി​ൽ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com