കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; ച‌ർച്ച വഴിമുട്ടി; അനിശ്ചിതകാല സമരവുമായി യൂണിയനുകൾ

കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു അടക്കമുള്ള യൂണിയനുകൾ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു
കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; ച‌ർച്ച വഴിമുട്ടി; അനിശ്ചിതകാല സമരവുമായി യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു അടക്കമുള്ള യൂണിയനുകൾ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. ഇത്ര ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിട്ടില്ല. സാമ്പത്തിക സഹായം നൽകാൻ ധന വകുപ്പും വിസമ്മതിച്ചതോടെ ചർച്ച പോലും വഴിമുട്ടി. സിഐടി യു സമരം ഒൻപതു ദിവസം പിന്നിട്ടു. എഐടിയുസി യൂണിയനും സെക്രട്ടേറിയറ്റിന് മുന്നിൽ അനശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്.

പ്രതിസന്ധി കെഎസ്ആർടിസി  തന്നെ പരിഹരിക്കട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എൽ ഡി എഫ് ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഗതാഗത മന്ത്രിയും കൈകകഴുകിയതോടെ സമരക്കാര്‍ പെരുവഴിയിലായി. ശമ്പളം കൊടുക്കാൻ 20 കോടി സർക്കാർ നൽകിയിട്ടുണ്ട്. അതിൽ കൂടുതൽ സഹായിക്കാനാകില്ലെന്ന് ധന വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു.

ദിവസ വരുമാനം കൂടി എടുത്ത് 70 ശതമാനം ശമ്പളം കൊടുത്തു. എന്നാൽ സ്പെയർ പാർട്സില്ലാത്തത് കാരണം ആയിരത്തോളം ബസുകള്‍ ഇപ്പോഴും കട്ടപ്പുറത്താണ്. കാലാവധി കഴിഞ്ഞ 400 ഓളം സൂപ്പർ ഫാസ്റ്റ് ബസുകള്‍ ഈ മാസം നിരത്തൊഴിഞ്ഞാല്‍ പകരം ഒടിക്കാൻ ബസില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com