'ജനതാദള്‍ ഒന്നിച്ചു നില്‍ക്കണം'; എല്‍ജെഡി- ജെഡിഎസ് ലയനനീക്കം സജീവം

ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറാണെന്ന് ജെഡിഎസ്
'ജനതാദള്‍ ഒന്നിച്ചു നില്‍ക്കണം'; എല്‍ജെഡി- ജെഡിഎസ് ലയനനീക്കം സജീവം

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറാണെന്ന് ജെഡിഎസ്. ഇതിന്റെ ഭാഗമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും ജെഡിഎസ് നേതാവ് സികെ നാണു എംഎല്‍എ പറഞ്ഞു. 

കര്‍ണാടക ഉപതെരഞ്ഞെടുപ്പിന് ശേഷം ദേവഗൗഡയും കുമാരസ്വാമിയും ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ജെഡിഎസ് നേതൃത്വം ലോക് താന്ത്രിക് നേതാവ് എംപി വീരേന്ദ്രകുമാറുമായി ലയന ചര്‍ച്ച നടത്തിയത്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഒരു സബ്കമ്മറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു. ഇരുപാര്‍ട്ടികള്‍ക്കിടയിലും യോജിപ്പ് വേണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ജനതാദള്‍ ഒന്നിച്ച് നില്‍ക്കണമെന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് ജെഡിഎസ് നേതാവ് സികെ നാണു പറഞ്ഞു. 

ലയനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയുടെ ഒരുഘട്ടം കഴിഞ്ഞതായും വൈകാതെ തന്നെ ഇരുപാര്‍ട്ടികളും ഒന്നാകുമെന്നുമെന്നുമാണ് ഇരുപാര്‍ട്ടിയുടെയും നേതൃത്വം പറയുന്നത്. രണ്ടാംഘട്ട ചര്‍ച്ചയോടെ ലയനത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com