ശബരിമല യുവതീ പ്രവേശം; വിധി നടപ്പാക്കണം; സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വഴിയില്ലെന്ന് യെച്ചൂരി

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ശബരിമല യുവതീ പ്രവേശം; വിധി നടപ്പാക്കണം; സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വഴിയില്ലെന്ന് യെച്ചൂരി

കൊച്ചി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ ജാതി മത വര്‍ണ വ്യത്യാസമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണം.
 
സുപ്രീം കോടതിയുടെ ആദ്യ വിധി നടപ്പാക്കുകയല്ലാതെ കേരള സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വഴിയില്ല. ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടന തൊട്ട് സത്യം ചെയ്‍താണ് സര്‍ക്കാര്‍ അധികാരത്തില്‍ ഏല്‍ക്കുന്നത്.

ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ വൈരുദ്ധ്യമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ആദ്യം അനുകൂലിക്കുകയും പിന്നീട് എതിര്‍ക്കുകയും ചെയ്‍തത് വോട്ട് മുന്നില്‍ കണ്ടാണെന്നും യെച്ചൂരി പറഞ്ഞു.  

വിധി പുനഃപരിശോധിക്കുമ്പോള്‍ സാങ്കേതികത്വം മാത്രമാണ് പരി​ഗണിക്കേണ്ടത്. കൂടുതൽ വ്യക്തമായ വിധി ഏഴംഗ ബെഞ്ചിൽ നിന്ന്  ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തത ഇല്ലാത്തതാണ് വിധി നടപ്പാക്കുന്നതിന് സർക്കാരിന് തടസം ആകുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com