എറണാകുളത്ത് വ്യാപക വാ​ഹന പരിശോധന; റോഡിലിറങ്ങിയത് 25 സ്ക്വാഡുകൾ

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന
എറണാകുളത്ത് വ്യാപക വാ​ഹന പരിശോധന; റോഡിലിറങ്ങിയത് 25 സ്ക്വാഡുകൾ

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. എറണാകുളത്തിന് പുറമേ കോട്ടയം ഇടുക്കി ജില്ലകളിൽ നിന്നുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. എറണാകുളം പെരുമ്പാവൂർ മേഖലകളിലായി മോട്ടോർ വാഹന വകുപ്പിന്റെ 25 സ്ക്വാഡുകൾ ആണ് വാഹന പരിശോധനയ്ക്ക് ഇറങ്ങിയത്. 

വാഹനങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. ഒപ്പം സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെ വാഹനം ഓടിക്കുന്നവരും പരിശോധനയിൽ കുടുങ്ങി. ചെറിയ തോതിൽ നിയമം ലംഘിച്ചവർക്ക്  ബോധവത്കരണം നൽകിയപ്പോൾ ഗൗരവമേറിയ നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തി. അടുത്ത മാസത്തെ റോഡ് സുരക്ഷാ വാരാചരണത്തിന് മുന്നോടിയായി വാഹന യാത്രക്കാർ റോഡ് നിയമങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാനും ഈ പരിശോധനകളിലൂടെ മോട്ടോർവാഹന വകുപ്പ് ലക്ഷ്യമിട്ടു. 

കൈ കാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്ന് പിടികൂടരുതെന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നു. ഇങ്ങനെ നിർത്താതെ പോയ വാഹനങ്ങളുടെ നമ്പർ രേഖപ്പെടുത്തി അവർക്കെതിരെ കേസെടുക്കും. വരും ദിവസങ്ങളിലും ഇത്തരത്തിൽ വ്യാപക പരിശോധനകൾ നടത്താനാണ് മോട്ടോർ വാഹന വകുപ്പിലെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com