പാൽ കവർ കുട്ടികൾ സ്കൂളിലെത്തിക്കും, പ്ലാസ്റ്റിക് വിലക്ക് നേരിടാനുറച്ച് മിൽമ 

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് വിലക്ക് കർശനമാകുന്ന സാഹചര്യത്തിലാണ് സ്കൂളുകളുമായി ചേർന്ന് മിൽമയുടെ പ്ലാസ്റ്റിക് സംസ്കരണ പദ്ധതി
പാൽ കവർ കുട്ടികൾ സ്കൂളിലെത്തിക്കും, പ്ലാസ്റ്റിക് വിലക്ക് നേരിടാനുറച്ച് മിൽമ 

കോട്ടയം: പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിന് സ്കൂളുകളുമായി കൈകോർക്കാൻ മിൽമ. ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് വിലക്ക് കർശനമാകുന്ന സാഹചര്യത്തിലാണ് സ്കൂളുകളുമായി ചേർന്ന് മിൽമയുടെ പ്ലാസ്റ്റിക് സംസ്കരണ പദ്ധതി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസവകുപ്പുമായി ഉടൻ ചർച്ച നടത്തുമെന്ന് മിൽമ ചെയർമാൻ പി എ ബാലൻ പറഞ്ഞു. 

വീടുകളിൽ വൃത്തിയാക്കിയ പാൽക്കവർ കുട്ടികൾ സ്കൂളിലെത്തിക്കും. അവ കുടുംബശ്രീ വഴി ക്ലീൻകേരള മിഷന് കൈമാറുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് കവർ ശേഖരണം നടപ്പാക്കുന്നത്.  വീടുകളിൽനിന്ന് കുടുംബശ്രീ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ കവറുകൾ ശേഖരിക്കാൻ ക്ലീൻകേരള കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്. 

ദിവസവും മിൽമ പാൽ വഴി വീടുകളിലെത്തുന്ന 25 ലക്ഷത്തോളം കവറുകളുടെ സംസ്കരണത്തിനായി പ്രതിമാസം രണ്ടുകോടി രൂപയാണ് മിൽമയ്ക്ക് ചെലവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com