'വാലല്ലാത്തതെല്ലാംഅളയിലാക്കി. ഇനിയെന്താ വേണ്ടത്?, ഒരു മന്ത്രി'; 'ഇതിനെക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല'; തുറന്നടിച്ച് വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗം എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാല്‍ ഒരു പുല്ലും സംഭവിക്കില്ല
'വാലല്ലാത്തതെല്ലാംഅളയിലാക്കി. ഇനിയെന്താ വേണ്ടത്?, ഒരു മന്ത്രി'; 'ഇതിനെക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല'; തുറന്നടിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയും മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ തുറന്നടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോ ഫിനാന്‍സുമായി ബന്ധങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വെളളാപ്പള്ളി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, എസ്എന്‍ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം, മാവേലിക്കര യൂണിയന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ സുഭാഷ് വാസുവിന് നല്‍കി. അതുകൊണ്ട് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ കിട്ടുന്നില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ല.

വെള്ളാപ്പള്ളി നടേശന്‍  എന്‍ജീനിയറിങ് കോളജ് ഹൈജാക്ക് ചെയ്്ത് കൈക്കലാക്കി. വാലല്ലത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്?. ഇനി ഒരു മന്ത്രിവേണം അല്ലേയെന്നും പരിഹസിച്ചു. 

കേരളത്തില്‍ എസ്എന്‍ഡിപിക്ക് 140 ഓളം യൂണിയനുകളുണ്ട്. അതില്‍ 14 യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേര്‍ന്ന് തീരുമാനിച്ചാല്‍ വെള്ളാപ്പള്ളി നടേശന്‍ വെള്ളത്തിലാകില്ല. എസ്എന്‍ഡിപി യോഗം എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാല്‍ ഒരു പുല്ലും സംഭവിക്കില്ല. ആന അറിയുക പോലുമില്ല. ഇതിനെക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com