ബിപിസിഎല്‍, എയര്‍ ഇന്ത്യ, ബിഎസ്എന്‍എല്‍, റെയില്‍വേ...; കലോത്സവ വേദികള്‍ക്ക് പേരിട്ടു, വേറിട്ട പ്രതിഷേധവുമായി മഹാരാജാസ് വിദ്യാര്‍ത്ഥികള്‍

മഹാരാജാസിലെ കലോത്സവ വേദികള്‍ക്ക് കേന്ദ്രം വിറ്റഴിക്കുന്ന  പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് നല്‍കി വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം
ബിപിസിഎല്‍, എയര്‍ ഇന്ത്യ, ബിഎസ്എന്‍എല്‍, റെയില്‍വേ...; കലോത്സവ വേദികള്‍ക്ക് പേരിട്ടു, വേറിട്ട പ്രതിഷേധവുമായി മഹാരാജാസ് വിദ്യാര്‍ത്ഥികള്‍

കൊച്ചി:  മഹാരാജാസിലെ കലോത്സവ വേദികള്‍ക്ക് കേന്ദ്രം വിറ്റഴിക്കുന്ന  പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് നല്‍കി വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം. കലോത്സവ വേദികള്‍ക്ക് ബിപിസിഎല്‍, എയര്‍ ഇന്ത്യ, ഇന്ത്യന്‍ റെയില്‍വേ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ബിഎസ്എന്‍എല്‍ എന്നി പേരുകള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് കലോത്സവ വേദികള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥികളാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

കലാകാരന്മാരുടെയും മണ്‍മറഞ്ഞ രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ കലോത്സവ വേദികള്‍ക്ക് നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാന്‍ പോകുന്ന  പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകള്‍ കലോത്സവ വേദിക്ക് നല്‍കുന്നത് ഇതാദ്യമായാണ്.

11,12,13 തീയതികളിലാണ് കലോത്സവം. തൊഴിലാളികളുടെ വിയര്‍പ്പുകൊണ്ടും ജനങ്ങളുടെ പണം കൊണ്ടും വര്‍ഷങ്ങള്‍ എടുത്ത് പടുത്തുയര്‍ത്തിയ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സര്‍ഗ്ഗാത്മക പ്രതിഷേധമാണിതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com