ശബരിമല : ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്നാണ് രഹ്ന ഫാത്തിമയുടെ ആവശ്യം
ശബരിമല : ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികളാണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

യുവതീപ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദുഅമ്മിണി ഹർജി നൽകിയിട്ടുള്ളത്.   അതേസമയം ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്നാണ് രഹ്ന ഫാത്തിമയുടെ ഹർജിയിലെ ആവശ്യം.

 ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു. വിപുലമായ ബെഞ്ചിന്‍റെ തീരുമാനം വരുന്നതിന് മുമ്പ് 2018 ലെ വിധി നടപ്പാക്കേണ്ടതുണ്ടോ എന്നതിൽ ഇന്ന് സുപ്രീംകോടതി വ്യക്തത വരുത്തിയേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com